Loading ...

Home Kerala

മഴക്കെടുതി: കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കനത്തമഴയെ തുടര്‍ന്ന് നിരവധിപേര്‍ മരിക്കാനിടയായതില്‍ ദലൈലാമ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്‍ക്ക് സഹാമയമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു-കത്തില്‍ ലാമ പറഞ്ഞു.മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2397.38 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. 100 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വീതം സെക്കന്റില്‍ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.

Related News