Loading ...

Home National

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ത​മി​ഴ്നാ​ട്ടി​ല്‍ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ത​മി​ഴ്നാ​ട്ടി​ല്‍ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ല്‍. ബി​ജെ​പി സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ആ​ര്‍. ക​ല്യാ​ണ​രാ​മ​നെ​യാ​ണ് ചെ​ന്നൈ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ ക്രൈം​വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ക​രു​ണാ​നി​ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള​ര്‍​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​ര​മാ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. മു​സ്ലീം വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ പോ​സ്റ്റു​ക​ളും ഇ​യാ​ള്‍ പ​ങ്കു​വെ​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡി​ലാ​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി റാ​ലി​യി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​നെ​തി​രേ ന​ട​ത്തി​യ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലും ക​ല്യാ​ണ​രാ​മ​ന്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related News