Loading ...

Home National

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി യൂത്ത് വിംഗ് നേതാവ് മിഥുന്‍ ഘോഷ് ആണ് മരിച്ചത് .അതെസമയം സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മിഥുന്‍ ഘോഷിന്റെ ഇറ്റാഹറിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത് . തോക്കുമായി രണ്ടു ബൈക്കുകളില്‍ എത്തിയ അക്രമി സംഘം മിഥുന്‍ ഘോഷിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News