Loading ...

Home National

കശ്​മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്കു നേരെ വീണ്ടും ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്​​മീ​രി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ​നേ​രെ വീ​ണ്ടും തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. കു​ല്‍​ഗാ​മി​ലെ വാ​ന്‍​പോ മേ​ഖ​ല​യി​ലാ​ണ്​ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​വെ​ച്ചു കൊ​ന്ന​ത്​. രാ​ജ റി​ഷി,​ ജോ​ഗി​ന്ദ​ര്‍ റി​ഷി എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തീ​വ്ര​വാ​ദി​ക​ള്‍ ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ശ്​​മീ​ര്‍​ പൊ​ലീ​സ്​ അ​റി​യി​ച്ചു. തീ​വ്ര​വാ​ദി​ക​ള്‍​ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​. ക​ഴി​ഞ്ഞ ദി​വ​സം പു​ല്‍​വാ​മ​യി​ലും ശ്രീ​ന​ഗ​റി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു. ര​ണ്ടി​ട​ത്താ​യി ര​ണ്ടു​പേ​രാ​ണ് ശ​നി​യാ​ഴ്​​ച​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ക​ശ്​​മീ​രി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം 11 ആ​യി. പ്ര​ദേ​ശ​ത്ത്​ തീ​വ്ര​വാ​ദ ഭീ​ഷ​ണി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സു​ര​ക്ഷ ക്യാ​മ്ബു​ക​ളി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ പൊ​ലീ​സ്​ തീ​രു​മാ​നം. ക​ശ്​​മീ​രി​ക​ള​ല്ലാ​ത്ത​വ​ര്‍ തൊ​ട്ട​ടു​ത്ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പൊ​ലീ​സ്​ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News