Loading ...

Home Kerala

സില്‍വര്‍ ലൈന്‍: യാത്രക്കാരുടെ എണ്ണത്തില്‍ കൃത്യതയില്ലാത്ത അവകാശവാദങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​നി​ല്‍ പ്ര​തി​ദി​നം പ്ര​തീ​ക്ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര​ത്തു​ന്ന​ത്​ കൃ​ത്യ​ത​യി​ല്ലാ​ത്ത ക​ണ​ക്കു​ക​ള്‍. പ്ര​തി​ദി​നം 79,000 യാ​ത്ര​ക്കാ​ര്‍ സി​ല്‍​വ​ര്‍ ലൈ​നി​നെ ആ​ശ്ര​യി​ക്കു​മെ​ന്നാ​ണ്​ കെ-​റെ​യി​ല്‍ അ​വ​കാ​ശ​വാ​ദം. ഒ​രു ട്രി​പ്പി​ല്‍ 675 പേ​ര്‍ വീ​ത​മു​ള്ള 74 സ​ര്‍​വി​സ്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ​ദ്ധ​തി​രേ​ഖ. ഇ​തു​പ്ര​കാ​രം എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ല്‍ ത​ന്നെ പ​ര​മാ​വ​ധി 50000 പേ​രേ വ​രൂ.
​ മൂ​ന്നു​​കോ​ടി ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ നി​ര്‍​ദി​ഷ്​​ട മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ്​ അ​തി​വേ​ഗ പാ​ത​യി​ല്‍​ പോ​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത് പ്ര​തി​ദി​നം ​പ​ര​മാ​വ​ധി 40,000 യാ​ത്ര​ക്കാ​രെ​യാ​ണ്. 28 വി​മാ​ന​ങ്ങ​ളാ​ണ്​ ദി​വ​സം മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. താ​ര​ത​മ്യേ​ന ഇ​ത്ര​യൊ​ന്നും തി​ര​ക്കി​ല്ലാ​ത്ത, 40 ല​ക്ഷം ആ​ളു​ക​ള്‍ വി​കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന സി​ല്‍​വ​ര്‍ ലൈ​നി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ക​െ​ട്ട​ 79,000 യാ​ത്ര​ക്കാ​രെ​യും. ആ​ദ്യ സാ​ധ്യ​ത പ​ഠ​ന​ത്തി​ല്‍ പ്ര​തി​ദി​നം 37,000 യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. കൊ​ച്ചി മെ​േ​ട്രാ​യു​ടെ കാ​ര്യ​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ​​ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ പി​ഴ​വ്​ പ​റ്റി​യി​രു​ന്നു. 1.25 കോ​ടി​യോ​ളം ജ​ന​സം​ഖ്യ​യു​ള്ള മും​​ബൈ​യും നാ​ലു​ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള കൊ​ച്ചി​യും ത​മ്മി​ല്‍ കൃ​ത്യ​മാ​യ താ​ര​ത​മ്യം​ സാ​ധി​ക്കു​മെ​ന്നി​രി​ക്കെ മും​ബൈ ​െമ​ട്രോ​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൊ​ച്ചി മെ​ട്രോ​യെ ആ​​ശ്ര​യി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. ക​ണ​ക്കു​കൂ​ട്ട​ല്‍ പി​ഴ​ച്ച​തോ​ടെ 2017-18ല്‍ 167 ​കോ​ടി രൂ​പ​യാ​ണ്​ കൊ​ച്ചി മെ​േ​​ട്രാ​യു​ടെ ന​ഷ്​​ടം. 2018-19ല്‍ ​ഇ​ത്​ 281 കോ​ടി​യാ​യി. 2019-20 ല്‍ 310​ ​േ​കാ​ടി​യും. സി​ല്‍​വ​ര്‍ ലൈ​നി​​െന്‍റ പ​ദ്ധ​തി​ച്ചെ​ല​വി​െന്‍റ കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. കെ-​റെ​യി​ല്‍ കി​ലോ​മീ​റ്റ​റി​ന്​ 121 കോ​ടി രൂ​പ​യാ​ണ്​ നി​ര്‍​മാ​ണ​ച്ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ലും 238 കോ​ടി രൂ​പ​യെ​ങ്കി​ലും കി​ലോ​മീ​റ്റ​റി​ന്​ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ നീ​തി​ ആ​യോ​ഗ്​ നി​ഗ​മ​നം.

Related News