Loading ...

Home National

ക​ര്‍​ണാ​ട​ക​ ഇ​ന്ധ​ന നി​കു​തി കു​റയ്ക്കുന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യില്‍ പെട്രോള്‍, ഡീസല്‍ നികുതി കു​റ​യ്ക്കാന്‍ തീരുമാനം എടുത്തു. സെ​സ് നി​കു​തി​യും വി​ല്‍​പ്പ​ന നി​കു​തി​യും കു​റ​യ്ക്കു​മെ​ന്നാ​ണ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, എ​ത്ര തു​ക കു​റ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രങ്ങള്‍. പെ​ട്രോ​ള്‍ വി​ല ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലി​റ്റ​റി​ന് 109 രൂ​പ​യു​ടെ മു​ക​ളി​ലാ​ണ്. ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് നൂ​റു​രൂ​പ ക​ട​ന്നിട്ടുണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News