Loading ...

Home International

വ്യാജരേഖകള്‍ കാട്ടി ലേലത്തില്‍ പങ്കെടുത്തു; ചൈനീസ് കമ്പനിയ്‌ക്ക് വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : വ്യാജരേഖകള്‍ കാട്ടി ലേലത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചൈനീസ് കമ്ബനിയ്‌ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍ . പാകിസ്താനിലെ നാഷണല്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡെസ്പാച്ച്‌ കമ്ബനിയാണ് ചൈനീസ് സ്ഥാപനത്തെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയത് . ഒപ്പം ഒരു മാസത്തേക്ക് എല്ലാ ടെന്‍ഡറുകളിലും മറ്റ് ക്രയവിക്രയങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് നാഷണല്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡെസ്പാച്ച്‌ കമ്ബനി. കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വ്യാജ രേഖകള്‍ നല്‍കിയ കമ്ബനിയുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല . എങ്കിലും ആണവ വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട കമ്ബനിയെയാണ് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് നിഗമനം
.
വിലക്കിയ ഉത്തരവിന്റെ പകര്‍പ്പ് എന്‍ടിഡിസി മാനേജിംഗ് ഡയറക്ടര്‍ , വാട്ടര്‍ ആന്‍ഡ് പവര്‍ ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി, പാകിസ്താന്‍ എഞ്ചിനീയറിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍, നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാകിസ്താന്‍, പബ്ലിക് പ്രൊക്യുര്‍മെന്റ് റെഗുലേറ്ററി അതോറിറ്റി, സെന്‍ട്രല്‍ പവര്‍ പര്‍ച്ചേസിംഗ് ഏജന്‍സി എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ വൈദ്യുതി വിതരണ കമ്ബനികളുടെ സിഇഒമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അയച്ചിട്ടുണ്ട്.
ധാരാളം ചൈനീസ് സ്ഥാപനങ്ങള്‍ പാകിസ്താനിലെ റോഡ്, വൈദ്യുതി, നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതേ സമയം ചൈനീസ് കമ്ബനിയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രതികരണം വന്നിട്ടില്ല

Related News