Loading ...

Home International

അമേരിക്കയ്ക്ക് നേരെ സജ്ജമായ ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കയ്യിലെന്ന് കിം

സോള്‍: à´‰à´¤àµà´¤à´°à´•àµŠà´±à´¿à´¯à´¯àµà´®à´¾à´¯à´¿ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് à´•à´¿à´‚ ജോങ് ഉന്‍. ഉത്തര കൊറിയ വികസിപ്പിച്ച ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും à´•à´¿à´‚ പറഞ്ഞു. à´…മേരിക്ക മുഴുവനായും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണ്. à´† ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ കയ്യിലാണ്. ഭീഷണിയല്ലെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും പുതുവത്സര പ്രസംഗത്തില്‍ à´•à´¿à´‚ വ്യക്തമാക്കി.à´ˆ വര്‍ഷം ആണവ യുദ്ധോപകരണങ്ങളും ബാലിസ്റ്റിക് മിസൈലുകളുമുണ്ടാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ രാജ്യസുരക്ഷ ഭീഷണി നേരിട്ടാല്‍ മാത്രമേ പയോഗിക്കൂ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പ്രതിസന്ധികള്‍ കുറയ്ക്കണമെന്നും à´•à´¿à´‚ പറഞ്ഞു. à´¦à´•àµà´·à´¿à´£ കൊറിയയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇത് ജനങ്ങളുമായുള്ള ഐക്യം കാണിക്കുന്നതിനുള്ള അവസരമാണ്. à´ˆ വിഷയത്തില്‍ ഇരു കൊറിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നും à´•à´¿à´‚ . 

Related News