Loading ...

Home Kerala

പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: അതിതീവ്ര മഴയെ തുടര്‍ന്ന് 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ (Exam Date) പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയിരുന്നു. ആരോഗ്യ സര്‍വകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകള്‍ക്കു മാറ്റമില്ല.

കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (നവംബര്‍ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്ബസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്‌.ഡി.സി. പരീക്ഷകള്‍ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡും അറിയിച്ചു.

Related News