Loading ...

Home International

ഹെയ്​തിയില്‍ യു.എസ്​ മിഷനറി സംഘത്തെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി

പോര്‍ടോപ്രിന്‍സ്​: ഹെയ്​തിയില്‍ യു.എസ്​ ക്രിസ്​ത്യന്‍ മിഷനറിമാരെയും കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും സായുധസംഘം തട്ടിക്കൊണ്ടുപോയി. 17 പേരടങ്ങുന്ന സംഘത്തെയാണ്​ തട്ടിക്കൊണ്ടുപോയതെന്ന്​ യു.എസ്​ അധികൃതര്‍ അറിയിച്ചു.

ക്രോയിക്​സ്​ദസ്​ ബൂങ്കറ്റ്​സ്​ നഗരത്തിലെ ഓര്‍ഫനേജ്​ സന്ദര്‍ശിച്ച്‌​ വിമാനത്താവളത്തിലേക്ക്​ മടങ്ങവെയാണ്​ സംഘത്തെ തട്ടിക്കൊണ്ടുപോയത്​. സംഭവത്തില്‍ഹെയ്​തി നിയമമന്ത്രാലയവും പൊലീസും പ്രതികരിച്ചിട്ടില്ല.

പൗരന്മാരുടെ സുരക്ഷ അതീവ പ്രധാനമാണെന്ന്​ യു.എസ്​ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്ത്​ ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ നടക്കുന്ന രാഷ്​ട്രമാണ്​ ഹെയ്​തി. തട്ടിക്കൊണ്ടുപോയവരെ വിട്ടയക്കാന്‍ വന്‍തുകയാണ്​ മോചനദ്രവ്യമായി ആവശ്യപ്പെടുക. പ്രസിഡന്‍റ്​ ജൊവിനെല്‍ മൊയ്​സിന്റെ വധത്തോടെ രാജ്യത്തെ സുരക്ഷ അവതാളത്തിലായിരുന്നു. ഇതു മുതലെടുത്ത്​ നിരവധി സംഘങ്ങളാണ്​ സജീവമായത്​​. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ്​ ഹെയ്​തി.

Related News