Loading ...

Home International

ലഹരിയില്‍ മുങ്ങിത്താഴ്ന്ന് ബംഗ്ലാദേശ്

ധാക്ക: മാരകശേഷിയുള്ള മെതംഫെറ്റാമിന്‍ എന്ന മരുന്നിന്റെ ഉപഭോഗം ബംഗ്ലേദേശില്‍ വര്‍ദ്ധിക്കുന്നതായി സൂചന. മെത് അഥവാ ഐസ് എന്ന പേരിലറിയപ്പെടുന്ന മാരകവും അതീവ അപകടകാരിയുമായ ലഹരിമരുന്നാണ് മെതംഫെറ്റാമിന്‍. ബംഗ്ലാദേശില്‍ ഇതിന്റെ വിപണനവും ഉപഭോഗവും ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീയെയും മകനെയും ഒരു കോടി രൂപയുടെ മെതംഫെറ്റാമിനുമായി ലഹരിവിരുദ്ധ സേന പിടികൂടിയിരുന്നു.

മെതംഫെറ്റാമിന്‍ മരുന്നിനോടൊപ്പം കഫൈന്‍ മിശ്രിതപ്പെടുത്തിയാണ് ഇതുവരെ വിപണനം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ മറ്റ് കലര്‍പ്പുകളില്ലാതെ തന്നെ മെതംഫെറ്റാമിന്റെ കൂടുതല്‍ മാരകമായ രൂപമാണ് നിലവില്‍ വിപണിയിലെത്തിയിരിക്കുന്നത്. ഉയര്‍ന്ന വിലമതിക്കുന്ന മെതംഫെറ്റാമിന്‍ മരുന്നിന് സമ്ബന്ന കുടുംബങ്ങളിലെ യുവാക്കളാണ് പ്രധാന ആവശ്യക്കാര്‍.

ലഹരിമരുന്നായ യാബ ഉപയോഗിക്കുമ്ബോള്‍ ലഭിക്കുന്ന ദ്രുതഗതിയിലുള്ള ആഹ്ലാദത്തേക്കാള്‍ ഇരുപത് മടങ്ങ് അധിക ഫലപ്രാപ്തിയാണ് മെതംഫെറ്റാമിന്‍ ഉപയോഗിക്കുമ്ബോള്‍ ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് മെതംഫെറ്റാമിന്‍ ലഹരിക്ക് കൂടുതല്‍ ജനപ്രീതിയുണ്ടായതും ആവശ്യക്കാര്‍ വര്‍ദ്ധിച്ചതുമെന്നും പറയുന്നു. മെതംഫെറ്റാമിന്റെ ഉയര്‍ന്ന തോതിലുള്ള ഉപഭോഗം ധമനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ക്രമേണ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതുകൂടാതെ ഹൃദയം, വൃക്കകള്‍, കരള്‍ എന്നിവയ്‌ക്ക് തകരാര്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Related News