Loading ...

Home International

ചൈനയില്‍ ഖുറാന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

ഖുറാന്‍ ആപ്പ് ചൈനയില്‍ നിന്ന് നീക്കം ചെയ്ത് ആപ്പിള്‍. ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആണ് പ്രശസ്തമായ ഖുറാന്‍ ആപ്പുകളില്‍ ഒന്ന് ആപ്പിള്‍ നീക്കം ചെയ്തത്. ഖുറാന്‍ മജീദ് എന്ന ആപ്പ് ആണ് ചൈനീസ് അധികൃതരില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം നീക്കം ചെയ്തത്. ഏകദേശം 15 ലക്ഷത്തിലധികം പേരാണ് ചൈനയില്‍ ഖുറാന്‍ മജീദ് ആപ്പ് ഉപയോ​ഗിക്കുന്നത്.

നിയമവിരുദ്ധമായ മത ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. ചൈന ഔദ്യോ​ഗികമായി ഇസ്ലാം മതത്തെ അം​ഗീകരിക്കുന്നുണ്ട്. പക്ഷെ രാജ്യത്ത് എല്ലാ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. സിന്‍ജിയാങ് പ്രവിശ്യയിലെ ഉയി​ഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണവുമുണ്ട്. അതേസമയം, മാധ്യമറിപ്പോര്‍ട്ടുകളില്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

'ചൈനീസ് അധികാരികളില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെടുന്ന ഡോക്യുമെന്റേഷനില്‍ ഉള്‍പ്പെടാന്‍ പാടില്ലാത്ത, ഉള്ളടക്കം ഉള്‍പ്പെടുന്നതിനാല്‍ നിങ്ങളുടെ ആപ്പ് ഖുറാന്‍ മജീദ് ചൈന ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു', ആപ്പിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ലഭിക്കുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Related News