Loading ...

Home International

ടിക്കറ്റ് എടുക്കാന്‍ മുഖം സ്‌കാന്‍ ചെയ്താല്‍ മതി; ഫേസ് പേ സംവിധാനം അവതരിപ്പിച്ച്‌ മോസ്‌കോ മെട്രോ

യാത്രക്കാര്‍ക്ക് മുഖം സ്‌കാന്‍ ചെയ്ത് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമായി മോസ്‌കോ മെട്രോ. രാജ്യത്തെ 240ലധികം മെട്രോ സ്‌റ്റേഷനുകളിലാണ് ഫേസ് പേ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് മുഖം തിരിച്ചറിഞ്ഞ് പണമിടപാട് നടത്താനുള്ള സാങ്കേതികവിദ്യ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ് പേ എങ്ങനെ ഉപയോഗിക്കാം? ഫേസ് പേ സംവിധാനം ഉപയോഗിക്കാനായി യാത്ര ചെയ്യുന്നതിന് മുമ്ബുതന്നെ യാത്രക്കാര്‍ സ്വന്തം ഫോട്ടോ എടുത്ത് ട്രാന്‍സ്‌പോര്‍ട്ട്, ബാങ്ക് കാര്‍ഡുകളുമായി ലിങ്ക് ചെയ്യണം. ഇതിനുശേഷം യാത്രയ്ക്കായി സ്‌റ്റേഷനിലെത്തുമ്ബോള്‍ പണം അടച്ച്‌ ടിക്കറ്റ് വാങ്ങുന്നതിന് പകരം സജ്ജീകരിച്ച്‌ വച്ചിരിക്കുന്ന ക്യാമറിയിലേക്ക് നോക്കിയാല്‍ മാത്രം മതി. ഫേസ് പേ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കണോ വേണ്ടയോ എന്നത് യാത്രക്കാരുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ മറ്റു പെയ്‌മെന്റ് രീതികളും ഇതോടൊപ്പം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News