Loading ...

Home Gulf

സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലവും മാസ്‌ക്കും വേണ്ട

റിയാദ് : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സൗദി അറേബ്യ. രാജ്യത്ത് പുറത്തിറങ്ങുമ്ബോള്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിക്കണ്ടതില്ല. സാമൂഹിക അകലവും ബാധകമല്ല. പുതിയ നിയമം ഞായറാഴ്ച (17) മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. അതെ സമയം അടുത്തിടെയായി സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇതാണ് ഇളവുകള്‍ അനുവദിക്കാന്‍ കാരണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം വേണ്ടെന്ന തീരുമാനം വന്നതോടെ കടകള്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും പൂര്‍ണമായി പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ക്കും ഇത് ബാധകമാണ്. അതെ സമയം വിവാഹ ചടങ്ങുകള്‍ക്ക് എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. രണ്ട് ഡോസ് വാക്സീനെടുത്തവര്‍ക്കാണ് പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനമുള്ളത്.

Related News