Loading ...

Home National

ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ് : 270 വിമാനങ്ങൾ വൈകും, 18 സർവ്വീസുകൾ റദ്ദാക്കി

ദില്ലി: ദില്ലിയിൽ പുതുവത്സര ദിനത്തിലും കനത്ത മൂടൽ മഞ്ഞ്. കാഴ്ച പരിധി 50 മീറ്ററിൽ താഴെയാണ്. വ്യോമ റെയിൽ ഗതാഗതത്തെ മഞ്ഞ് സാരമായി ബാധിച്ചു. രണ്ടാം ദിനവും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ മഞ്ഞ് സാരമായി ബാധിച്ചു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ് . 270 വിമാനങ്ങൾ വൈകുമെന്നാണ് വിവരം . 50 വിമാനങ്ങളെ മറ്റിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. 18 സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. 59  à´Ÿàµà´°àµ†à´¯à´¿à´¨àµà´•àµ¾ വൈകി ഓടുകയാണ്  18 ട്രെയിനുകളുടെ എണ്ണം പുനക്രമീകരിച്ചു. 

Related News