Loading ...

Home National

കല്‍കരി പ്രതിസന്ധി; ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവച്ച്‌ കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി: കല്‍കരി ക്ഷാമത്തെ തുടര്‍ന്ന് വ്യവസായമേഖലക്കുള്ള ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവച്ച്‌ കോള്‍ ഇന്ത്യ.താപവൈദ്യുതമേഖലക്ക് കല്‍ക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി.എന്നാല്‍ രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുന്നത് കമ്ബനികള്‍ക്ക് കനത്ത സാമ്ബത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. അതേസമയം വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.ഉത്പാദനചെലവിന്റെ 40 ശതമാനവും കല്‍ക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്ബനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡിങ് അനിവാര്യമായി. ആഭ്യന്തരമന്ത്രി അമിത് ഷാ ഊര്‍ജ കല്‍ക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ഝാര്‍ഖണ്ഡില്‍ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ് ക്ഷാമം. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയില്‍ 13 താപനിലയം അടച്ചു.

Related News