Loading ...

Home Kerala

കേരളത്തിലെ ആദ്യ കൃത്രിമഹൃദയം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ വിജയകരം

കൊച്ചി: കേരളത്തില്‍ ആദ്യമായി കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചുള്ള ശസ്ത്രക്രിയ വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയില്‍ വിജയകരം.കൊച്ചിയില്‍ ആറുവര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന രോഗത്തിനു ചികിത്സയിലുള്ള 61 കാരിയിലാണ് പുതിയ ചരിത്രം കുറിച്ചത്.കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഡി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചിരിക്കുന്നത്.
ഗുരുതര ഹൃദ്രോഗികള്‍ക്കു ഹൃദയ ദാതാക്കളെ തേടിയുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാന്‍ പോകുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തി.
കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി ഗുരുതരാവസ്ഥയില്‍ ആയിരുന്നു.തുടര്‍ന്ന് വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്‌നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ടതോടെ രോഗിയ്ക്കു തുടര്‍ച്ചയായ ഡയാലിസിസും ചെയ്തു. എന്നാല്‍ വെന്റിലേറ്ററിലും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെയാണ് വിഎ എക്‌മോയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്‌മോയുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി.ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴി.ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും കാലതാമസവും ഭീഷണിയായെങ്കിലും എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ രോഗിയില്‍ കൃത്രിമ ഹൃദയം മിടിച്ചു തുടങ്ങി. രോഗിയുടെ ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.അതേസമയം കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയയാണ് ഡോ. ഡി.എസ്. സുജിത്ത് പറഞ്ഞു. ഇന്ത്യയില്‍ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. രണ്ടാം തലമുറ വെന്റ്‌റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്‌മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ളത്. ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ പേര്‍ ശാസ്ത്രക്രിയയില്‍ പങ്കെടുത്തു.

Related News