Loading ...

Home National

റാ​യ്പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം; ജ​വാ​ന്മാ​ര്‍​ക്ക് പ​രി​ക്ക്

റാ​യ്പുര്‍: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചെ​റി​യ സ്ഫോ​ട​ന​ത്തി​ല്‍ നാ​ല് സിആര്‍പിഎഫ് ജ​വ​ന്മാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു സം​ഭ​വം.സ്ഫോ​ട​ക വ​സ്തു​ക​ള്‍ നി​റ​ച്ച ബോ​ക്സ് മാ​റ്റു​ന്ന​തി​നി​ടെ നി​ല​ത്തു ​വീ​ണാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ജ​വ​ന്മാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ വി​കാ​സ് ചൗ​ഹാ​ന് സ്ഫോ​ട​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്നു​മാ​ണ് സ്ഫോ​ട​ക വ​സ്തു​ക​ള്‍ നി​റ​ച്ച ബോ​ക്സ് നി​ല​ത്തു വീ​ണ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News