Loading ...

Home National

നീ​ല​ഗി​രി​യി​ല്‍ നാ​ലു​പേ​രെ കൊ​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടി

നീ​ല​ഗി​രി: ത​മി​ഴ്നാ​ട് നീ​ല​ഗി​രി​യി​ല്‍ നാ​ട്ടി​ലി​റ​ങ്ങിയ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടി. വ​നം​വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​സി​ന​ഗു​ഡി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടി​യ​ത്.

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ നാ​ലു​ പേ​രെ​യൊ​ണ് ക​ടു​വ കൊ​ന്ന​ത്. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി 160 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ടു​വ​യെ തെ​ര​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച മ​യ​ക്കു​വെ​ടി​വ​ച്ച​തി​ന് പി​ന്നാ​ലെ ക​ടു​വ കാ​ട്ടി​നു​ള്ളി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

ക​ടു​വ​യെ വെ​ടി​വ​ച്ച്‌ കൊ​ല്ലാ​ന്‍ വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജീ​വ​നോ​ടെ പി​ടി​കൂ​ടാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related News