Loading ...

Home National

അയല്‍ രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി പുനരാരംഭിച്ച്‌ ഇന്ത്

വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി അയല്‍രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി പുനരാരംഭിച്ച്‌ ഇന്ത്യ.നേപ്പാള്‍,ബംഗ്ലാദേശ്,മ്യാന്‍മര്‍,ഇറാന്‍ എന്നീ രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് കൊവിഡ് വാക്സിനാണ് കയറ്റുമതി ചെയതത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തില്‍ വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ വാക്സിന്‍ വിതരണം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഒകടോബര്‍ മാസത്തോടെ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഇറാന്‍ എന്നിവിടങ്ങളിലേക്ക് വാക്സിനുകള്‍ ഇതിനകം പോയിക്കഴിഞ്ഞു. സാഹചര്യം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയുമാണെന്ന് വിദേശകാര്യ വക്താവ് അരിന്തം ബാഗ്ചി പറഞ്ഞു.

Related News