Loading ...

Home International

ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു

ബിജിങ്: തൊഴിലധിഷ്ഠിത സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്നാണ് മൈക്രോസോഫ്റ്റ് വീശദമാക്കുന്നു. ചൈനയില്‍ ലിങ്ക്ഡ്‌ഇന്‍ ആരംഭിച്ചിട്ട് ഏഴ് വര്‍ഷം ആയിരുന്നു 2014ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൊഴില്‍പരമായും വ്യക്തിപരമായുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇന്‍ന്റെ പ്രവര്‍ത്തനം. ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പോലുളള അപ്പുകള്‍ക്ക് രാജ്യത്ത് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Related News