Loading ...

Home Gulf

ദുബൈ എക്സ്പോയില്‍ ശൂന്യാകാശവാരം; ഈ മാസം 17 മുതല്‍ 23 വരെ

ദുബൈ എക്സ്പോ ശൂന്യാകാശ വാരം ആചരിക്കുന്നു. ഈമാസം 17 മുതലാണ് സ്പേസ് വീക്ക് ആരംഭിക്കുക. ശൂന്യാകാശ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പരിപാടികള്‍ക്കും എക്സ്പോ വേദിയാകും. ഈ മാസം 17 മുതല്‍ 23 വരെയാണ് ദുബൈ എക്സ്പോയിലെ ശൂന്യാകാശ വാരാചരണ പരിപാടികള്‍. യുഎഇ സ്പേസ് ഏജന്‍സി, മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് വാരാചരണം. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായുണ്ടാകും. യുഎഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കാനും അവസരം ലഭിക്കും. ശൂന്യാകാശത്തെ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, സ്പേസിലെ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ വേദിയില്‍ ചര്‍ച്ചയാകും

Related News