Loading ...

Home National

ബംഗ്ലാദേശില്‍ ദുര്‍ഗാപൂജ നടത്തിയ ഭക്തന്‍മാര്‍ക്ക് നേരെ വ്യാപക അക്രമം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം.ദുര്‍ഗാപൂജ പന്തലുകള്‍ നശിപ്പിക്കുകയും, പൂജാ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമം നടന്ന പ്രദേശങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.അക്രമ സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കോമില ടൗണിലെ നനുവാര്‍ ദിഗി തടാകത്തിനടുത്തുള്ള ദുര്‍ഗാപൂജ പന്തലില്‍ ഖുര്‍ആന്‍ അപമാനിക്കപ്പെട്ടുവെന്ന പ്രചരണമുണ്ടായതിന് പിന്നാലെയാണ് വ്യാപക അക്രമം ഉണ്ടായത്.ചട്ടോഗ്രാമിലെ ബന്‍ഷ്ഖലി, കോക്സ് ബസാറിന്റെ പെകുവാ എന്നിവിടങ്ങളിലേക്ക് അക്രമസംഭവങ്ങള്‍ ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Related News