Loading ...

Home Education

സിബിഎസ്‌ഇ പരീക്ഷകള്‍ രണ്ടു ഘട്ടമായി; 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പരീക്ഷകള്‍ രണ്ടു ഘട്ടമായി നടത്താന്‍ തീരുമാനം. പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്‌ഇ ബോര്‍ഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്. പരീക്ഷകള്‍ നേരിട്ട് നടത്താനാണ് തീരുമാനം.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതി ഒക്ടോബര്‍ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരിക്കുക.ആദ്യ ഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്.

സിബിഎസ്‌ഇയുടെ വെബ്സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാനാകും. നവംബര്‍ മാസം മധ്യത്തോടെ പരീക്ഷകള്‍ തുടങ്ങുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.

Related News