Loading ...

Home International

ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ 101-ാം സ്ഥാ​ന​ത്ത്

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക(​ജി​എ​ച്ച​ഐ)​യി​ല്‍ പാ​ക്കി​സ്ഥാ​നും, ബം​ഗ്ലാ​ദേ​ശി​നും ശ്രീ​ല​ങ്ക​യ്ക്കും നേ​പ്പാ​നും പി​ന്നി​ലാ​യി ഇ​ന്ത്യ. 116 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 101-ാംസ്ഥാ​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക്. ഐ​റി​ഷ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ണ്‍​സേ​ണ്‍ വേ​ള്‍​ഡ് വൈ​ഡും ജ​ര്‍​മ​ന്‍ സം​ഘ​ട​ന​യാ​യ വെ​ല്‍​റ്റ് ഹ​ങ്ക​ര്‍ ഹി​ല്‍​ഫെ​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണി​ത്. ചൈ​ന, ബ്ര​സീ​ല്‍, കു​വൈ​ത്ത് ഉ​ള്‍​പ്പ​ടെ അ​ഞ്ചി​ല്‍ താ​ഴെ സ്‌​കോ​റു​ള്ള 18 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 94-ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ.ഇ​ന്ത്യ​യു​ടെ ഗ്ലോ​ബ​ല്‍ ഹ​ങ്ക​ര്‍ ഇ​ന്‍​ഡെ​ക്‌​സ് സ്‌​കോ​ര്‍ 27.5 ആ​ണ്. 2000ത്തി​ല്‍ 38.8, 2006ല്‍ 37.4 2012​ല്‍ 28.8 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്‌​കോ​ര്‍.

Related News