Loading ...

Home Kerala

മുല്ലനേഴി പുരസ്​കാരം മുരുകന്‍ കാട്ടാക്കടക്ക്​

തൃശൂര്‍: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ്​ സഹകരണ ബാങ്കും സംയുക്തമായി നല്‍കുന്ന മുല്ലനേഴി പുരസ്​കാരം ഈ വര്‍ഷം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക്​ നല്‍കുമെന്ന്​ ഫൗണ്ടേഷന്‍ സെക്രട്ടറി കവി സി. രാവുണ്ണിയും ട്രഷറര്‍ ജയന്‍ കോമ്രേഡും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
'ചോപ്പ്​' എന്ന സിനിമക്കുവേണ്ടി രചിച്ച 'മനുഷ്യനാകണം..' എന്ന ഗാനത്തിനാണ് പുരസ്​കാരം. 15,001 രൂപയും പ്രശസ്​തിപത്രവും ഫലകവും അടങ്ങുന്ന പുരസ്​കാരം ഈമാസം 31ന്​ ഉച്ചകഴിഞ്ഞ്​ മൂന്നിന്​ തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു സമ്മാനിക്കും. അശോകന്‍ ചരുവില്‍, കാവുമ്ബായി ബാലകൃഷ്​ണന്‍, രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ്​ പുരസ്​കാരം നിര്‍ണയിച്ചത്​. ഇതോടൊപ്പം നല്‍കുന്ന വിദ്യായ കാവ്യപ്രതിഭ പുരസ്​കാരത്തിന്​ അഞ്ച്​ പേര്‍ അര്‍ഹരായി. തളിപ്പറമ്ബ്​ വിദ്യാനികേതന്‍ ടാഗോര്‍ ജി.എച്ച്‌​.എസ്​.എസിലെ ആറാം ക്ലാസ്​ വിദ്യാര്‍ഥിനി കെ.വി. മെസ്​ന, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്​കൂളിലെ ബി. ഗൗരി, കാസര്‍കോട്​​ ചീമേനി ജി.എച്ച്‌​.എസ്​.എസിലെ പി. നിരഞ്​ജന, പാലക്കാട്​ പെരുമുടിയൂര്‍ ഓറിയന്‍റല്‍ ജി.എച്ച്‌​.എസ്​.എസിലെ സി.ടി. റുക്​സാന, തൃശൂര്‍ നടവരമ്ബ്​ ജി.എച്ച്‌​.എസ്​.എസിലെ എം. മനീഷ എന്നിവരാണ്​​ പ്രശസ്​തി പത്രവും ഫലകവും പുസ്​തകങ്ങളും അടങ്ങുന്ന പുരസ്​കാരത്തിന്​ അര്‍ഹരായത്​.

Related News