Loading ...

Home National

ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനിക ഓഫീസർക്കും ജവാനും വീരമൃത്യൂ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും സൈന്യുവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനിക ഓഫീസറും ജവാനും വീരമൃത്യൂ വരിച്ചു. പൂഞ്ച്- രജൗരി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മെന്ദര്‍ സബ് ഡിവിഷനിലെ നര്‍ ഖാസ് വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഇതേ മേഖലയില്‍ തന്നെയാണ് നാല് ദിവസം മുന്‍പ് ഏറ്റുമുട്ടല്‍ നടന്നതും മലയാളിയായ വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യൂ വരിച്ചതും. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. ഒക്‌ടോബര്‍ 10ന് സുരക്ഷാസേനയെ ആക്രമിച്ച ഭീകര സംഘം തന്നെയാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനും പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ജുനിയര്‍ ഓഫീസറും ജവാനുമാണ് മരണത്തിന് കീഴടങ്ങിയത്. ഭീകരര്‍ക്കായി മേഖലയില്‍ തിരിച്ചില്‍ തുടരുകയാണ്. ഭീകരസംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടെന്നാണ് സൈന്യം നല്‍കുന്ന സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖയില്‍ ഭീകരാ്രകമണവും വെടി നിര്‍ത്തല്‍ കരാര്‍ ലംഘനവും പതിവാണ്
ഓഗസ്റ്റില്‍ പാകിസ്താനില്‍ നിന്ന് 10 സൈനികര്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍ അഞ്ചു പേരെ സൈന്യം വധിച്ചിരുന്നു. അവശേഷിക്കുന്ന അഞ്ചു പേരാണ് ആക്രമണം നടത്തുന്നതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 19 വര്‍ഷത്തിനിടെ പൂഞ്ച് കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിലൂടെയാണ് ഈ ദിവസങ്ങള്‍ കടന്നുപോകുന്നത്.

Related News