Loading ...

Home International

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ധാക്കയ്ക്ക് സമീപം കുമിലായായിലെ ക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ 22 ജില്ലകളില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ ചാന്ദ് പൂരിലെ ഹാജിഗഞ്ച്. ചത്തോഗ്രാമിലെ ബന്‍ഷാലി, കോക്‌സ് ബസാറിലെ പെക്കുവ എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍.

Related News