Loading ...

Home International

പൊതുതിരഞ്ഞെടുപ്പിനായി ജപ്പാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

ടോക്യോ: മാസാവസാനം തിരഞ്ഞെടുപ്പിന് കളമൊരുക്കി ജപ്പാന്‍ വ്യാഴാഴ്ച പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ 11 ദിവസത്തെ ഭരണം അവസാനിച്ചു. തായ് വാനില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ പാശ്ചാത്തലത്തില്‍, ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിക്കാനുള്ള കഴിവ് നേടുന്നതിന് പ്രതിരോധ ചെലവ് കുത്തനെ വര്‍ദ്ധിപ്പിക്കണമെന്ന് ഭരണകക്ഷിയും ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള പിന്തുണ പോലുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഒരു സര്‍വേയില്‍ മഹാമാരിയെ നേരിടുന്നതും സമ്ബദ് വ്യവസ്ഥ പുനര്‍ജീവിപ്പിക്കുന്നതും തന്നെയാകും തിരഞ്ഞെടുപ്പില്‍ കിഷിദയുടെ വെല്ലുവിളിയെന്ന് 48% ജനങ്ങള്‍ അഭിപ്രായപ്പെട്ടു. കിഷിദയുടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കാര്യമായ മുന്‍തൂക്കമുണ്ടെന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്.

Related News