Loading ...

Home National

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടിയത് ഒരു വോട്ട്

അങ്കത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം കുടുംബത്തിന്റെ വോട്ടു പോലും കിട്ടിയില്ല! കുരുടംപാളയം പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡായ പെരിയനായ്കന്‍പാളയത്ത് മത്സരിച്ച ഡി കാര്‍ത്തികിനാണ് സ്വന്തം വോട്ടുമാത്രം ലഭിച്ചത്. അഞ്ചു പേരുള്ള കുടുംബത്തില്‍ നിന്നു പോലും കാര്‍ത്തികിന് ഒരു വോട്ടും ലഭിച്ചില്ല എന്നതാണ് കൗതുകകരം.

കുടുംബത്തിന്റെ വോട്ട് നാലാം വാര്‍ഡില്‍ ആയതു കൊണ്ടാണ് അതു തനിക്ക് ലഭിക്കാതിരുന്നതെന്ന് കാര്‍ത്തിക് പിന്നീട് പ്രതികരിച്ചു. ബിജെപി ടിക്കറ്റിലല്ല, സ്വതന്ത്രനായി കാര്‍ ചിഹ്നത്തിലാണ് താന്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക് നേടിയ ഒറ്റവോട്ട് ട്വിറ്ററിലും ട്രന്‍ഡിങ്ങായി. #SingleVoteBJP എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് തോല്‍വിയുമായി ബന്ധപ്പെട്ട തമാശകളും മീമുകളും പങ്കുവച്ചത്.

കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ മീന കന്ദസ്വാമിയും വാര്‍ത്ത ട്വീറ്റ് ചെയ്തു. 'തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട്. വോട്ട് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കുടുംബത്തിലെ നാലു വോട്ടര്‍മാരെ ഓര്‍ത്ത് അഭിമാനം' എന്ന കുറിപ്പോടെയാണ് അവര്‍ വാര്‍ത്ത പങ്കുവച്ചത്.

Related News