Loading ...

Home Kerala

കേരളത്തിലെ ചക്ക ഉല്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡില്‍;ആദ്യ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി : അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(APEDA) കേരളത്തിലെ തൃശൂരില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള 'ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ' ആദ്യ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്‌എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്.

എപിഇഡിഎ ഡയറക്ടര്‍ ഡോ.തരുണ്‍ ബജാജ്, കയറ്റുമതി ഫ്‌ലാഗ് ഓഫ് ചെയ്തു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കയറ്റുമതിക്കാരും (ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസ്സിംഗ് കമ്ബനി, ചാലക്കുടി, തൃശൂര്‍) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.

Related News