Loading ...

Home International

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് ഇനി വില്യം ഷാട്‌നര്‍ക്ക്

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് ഇനി നടന്‍ വില്യം ഷാട്‌നര്‍ക്ക് സ്വന്തം. ക്ലാസിക് ടി.വി പരമ്ബരയായ സ്റ്റാര്‍ സ്‌ട്രൈക്കിലൂടെ പ്രസിദ്ധനായ വില്യം ഷാട്‌നര്‍ കഴിഞ്ഞ ദിവസമാണ് ബഹിരകാശയാത്ര നടത്തി തിരിച്ചെത്തിയത്. ഇതോടെ 90 കാരനായ ഷാട്‌നര്‍ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡ് തന്‍റെ പേരിലാക്കി. മൂന്ന് മാസം മുമ്ബ് 82 കാരനായ ഓള്‍ഡ് വാലി ഫങ്ക് കുറിച്ച റെക്കോര്‍ഡാണ് ഷാട്‌നര്‍ മറികടന്നത്.

ബ്ലൂ ഒറിജിന്‍ കമ്ബനിയുടെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലാണ് ഷാട്‌നര്‍ ബഹിരാകാശത്തെത്തിയത്. യാത്രയില്‍ ഷാട്‌നര്‍ക്കൊപ്പം നാസ എഞ്ചിനീയര്‍ ക്രിസ് ബോഷ്വാസിന്‍, ബ്ലൂ ഒറിജിന്‍ വൈസ്പ്രസിഡണ്ട് ഓഡ്രി പവേഴ്‌സ്, സംരഭകന്‍ ഗ്ലെന്‍ ജി വ്രൈസ് എന്നിവരുമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ന്യൂ ഷെപ്പേര്‍ഡ് ഭൂമിയില്‍ തിരിച്ചെത്തി.

മറക്കാനാവാത്ത അനുഭവമാണ് നിങ്ങളെനിക്ക് സമ്മാനിച്ചത് എന്നും വൈകാരികമായ ഒരവസ്ഥയിലാണ് താന്‍ ഇപ്പോള്‍ എന്നും വില്യം ഷാട്‌നര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌ട്രൈക്ക് പരമ്ബരയില്‍ ക്യാപ്റ്റന്‍ കിര്‍ക്കായി വേഷമിട്ട ഷാട്‌നര്‍ പരമ്പരയില്‍ നിരവധി തവണ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഷാട്‌നര്‍ നേരിട്ട് ബഹിരാകാശത്ത് സഞ്ചരിക്കുന്നത്.

Related News