Loading ...

Home National

ഊര്‍ജ്ജമില്ലാതെ താപവൈദ്യുത നിലയങ്ങള്‍; കല്‍ക്കരി ക്ഷാമം രൂക്ഷം

രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. കല്‍ക്കരി പ്രതിസന്ധിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പലവട്ടം പറയുമ്ബോഴും വൈദ്യുതി ഉത്പാദന നിലയങ്ങള്‍ നിശ്ചലമാകുന്നു എന്നതാണ് വാസ്തവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചു.135 നിലയങ്ങളില്‍ 115 എണ്ണവും രൂക്ഷമായ കല്‍ക്കരി ക്ഷാമം നേരിടുകയാണ്. 18 എണ്ണത്തില്‍ ഇന്നലെ സ്റ്റോക് അവസാനിച്ചപ്പോള്‍ 26 നിലയങ്ങള്‍ക്ക് ഒരു ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമാണുള്ളത്. ഡല്‍ഹി,പഞ്ചാബ്,രാജസ്ഥാന്‍,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം മൂലം ജനജീവിതം ദുരിതത്തിലായി. രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തില്‍ മൂന്ന് മുതല്‍ ആറു മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡ്ഡിങ്. ബംഗലൂരിലും പവര്‍കട്ട് ആരംഭിച്ചു. പൂജ അവധിയായതിനാല്‍ ഏറ്റവും കൂടുതല്‍ ഉപഭോഗമുള്ള സമയം കൂടിയാണിത്.ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ പവര്‍ കട്ട് 12 മണിക്കൂര്‍ വരെ നീളുന്നു. ഊര്‍ജവിതരണം ഗുരുതരമായി ബാധിച്ചിരിക്കുന്നത് പഞ്ചാബിനെയാണ്. ഉത്തരാഖണ്ഡ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിലകൂടിയ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് മൂന്നിരട്ടി വിലയായായതും തിരിച്ചടിയായി.മഴക്കാലത്ത് കല്‍ക്കരി ശേഖരം കുറയുന്നത് അസാധാരണമല്ലെന്നു ചൂണ്ടിക്കാട്ടി എന്‍ടിപിസി മുന്‍ സിഎംഡി ആര്‍എസ് ശര്‍മ്മ രംഗത്തിറങ്ങിയത് ഊര്‍ജ്ജവകുപ്പിനെ പ്രതിക്കൂട്ടിലാക്കി.

Related News