Loading ...

Home Kerala

വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി;നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ ഇ​ട​ത് നേ​താ​ക്ക​ള്‍ക്ക് പി​ടി​വീ​ഴു​ന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ട​ക്ക​മു​ള്ള ഇ​ട​ത് നേ​താ​ക്ക​ള്‍ ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി. à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

പൊ​തു​മു​ത​ല്‍ ന​ശീ​ക​ര​ണ നി​യ​മം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​ചാ​ര​ണ ന​ട​ത്തി മാ​ത്ര​മേ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു എ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി​യ​ത്.

പ്ര​തി​ക​ളാ​യ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, കെ. ​അ​ജി​ത്, സി.​കെ. സ​ദാ​ശി​വ​ന്‍, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ന​വം​ബ​ര്‍ 22ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കു​റ്റ​പ​ത്ര​വും സി​ജെ​എം കോ​ട​തി വാ​യി​ച്ചു​കേ​ള്‍​പ്പി​ക്കും.

വാ​ച്ച്‌ ആ​ന്‍​ഡ് വാ​ര്‍​ഡ് വേ​ഷ​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര​ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക​ള്‍ ഇ​ത് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മാ​ത്ര​വു​മ​ല്ല സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത് എ​ന്നു​മാ​ണ് പ്ര​തി​ക​ള്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ ന​ട​ത്തി​യി​രു​ന്ന പ്ര​ധാ​ന വാ​ദം.​ എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച്‌ വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​വാ​ന്‍ ഒ​രു എം​എ​ല്‍​എ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം.

കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

2015ല്‍ ​ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​ന്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ല്‍ കൈ​യാ​ങ്ക​ളി​യാ​യി മാ​റി​യ കേ​സ്.

Related News