Loading ...

Home Kerala

കരം അടയ്ക്കാതെ തട്ടിപ്പ്; തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ജീവനക്കാരന്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ നി​കു​തി​പ്പ​ണം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. à´¶àµà´°àµ€â€‹à´•à´¾â€‹à´°àµà´¯à´‚ സോ​ണ​ല്‍ ഓ​ഫീ​സി​ലെ അ​റ്റ​ന്‍​ഡ​ന്‍റ് ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ക​ല്ല​റ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ അ​ട​ക്കു​ന്ന ക​രം ബാ​ങ്കി​ല​ട​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ‍​ര്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തു​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. നേ​മം സോ​ണി​ല്‍ മാ​ത്രം 25 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​പ്ര​ണ്ട് എ​സ്.​ശാ​ന്തി​യ​ട​ക്ക​മു​ള്ള​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. ശാ​ന്തി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ‌ശാ​ന്തി​യും കാ​ഷ്യ​റും ചേ​ര്‍​ന്ന് 26.7 ല​ക്ഷം രൂ​പ​യാ​ണ് നേ​മം സോ​ണി​ല്‍ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

ആ​റ്റി​പ്ര സോ​ണി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള വി​വ​രം. ഇ​വി​ടെ ഒ​രു​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Related News