Loading ...

Home International

മൂന്ന് കുട്ടി നയം; ചൈനയില്‍ പ്രതിഷേധം ശക്തമാക്കി വനിതകള്‍

ബീജിംഗ്:ചൈനയുടെ മൂന്ന് കുട്ടി നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വനിതകള്‍.രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്ത്രീശരീരത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.ദമ്ബതികള്‍ക്ക് പരമാവധി ഒരു കുട്ടി മാത്രം മതിയെന്ന് ചൈനീസ് സര്‍ക്കാര്‍ മുന്‍പ് നിബന്ധന പുറപ്പെടുവിച്ചിരുന്നു.എന്നാല്‍, 2015ല്‍ രണ്ട് കുട്ടികള്‍ വരെയാകാമെന്ന് തിരുത്തി. തുടര്‍ന്ന് ഈ വര്‍ഷമാണ് ജനസംഖ്യ വര്‍ദ്ധിപ്പിക്കാനായി മൂന്നു കുട്ടികള്‍ക്ക് വരെ ജന്മം നല്‍കാമെന്ന് രീതിയിലേക്ക് ചൈന നിയമം മാറ്റിയത്.നിയമം പുറത്തുവന്ന മെയ് 31ന് സ്ത്രീകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Related News