Loading ...

Home Australia/NZ

വേ​ൾ​ഡ് മ​ദ​ർ വി​ഷ​ന്‍റെ ക്രി​സ്മ​സ് ക​രോ​ൾ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

ബ്രി​സ്ബെ​യ്ൻ: സ​ന്ദേ​ശ ച​ല​ച്ചി​ത്ര നി​ർ​മാ​ണ വി​ത​ര​ണ പ്ര​സ്ഥാ​ന​മാ​യ വേ​ൾ​ഡ് മ​ദ​ർ വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ ബി​ലോ​യി​ലാ​യി​ൽ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള ക്രി​സ്മ​സ് ക​രോ​ൾ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്ത്യ, ഹം​ഗ​റി, ഫി​ലി​പ്പീ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്, ബ്ര​സീ​ൽ, ബെ​ൽ​ജി​യം, ഓ​സ്ട്രേ​ലി​യ, മൗ​റീ​ഷ്യ​സ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ മാ​തൃ​ഭാ​ഷ​യി​ൽ ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ക്രി​സ്മ​സ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. സാ​ഹോ​ദ​ര്യ​വും മാ​ന​വി​ക​ത​യും ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള മ​ദ​ർ വി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ൽ കു​ടി​യേ​റി പാ​ർ​ത്ത​വ​രേ​യും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി ക​രോ​ൾ സം​ഗ​മം ന​ട​ത്തി​യ​ത്.



വേ​ൾ​ഡ് മ​ദ​ർ വി​ഷ​ൻ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ബ​നാ​ന ഷെ​യ​ർ ഡ​പ്യൂ​ട്ടി മേ​യ​ർ വാ​റ​ൻ മി​ഡി​ൽ​ട്ട​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ദ​ർ ടി. ​ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ബ​നാ​ന ഷെ​യ​ർ കൗ​ണ്‍​സി​ല​ർ ഡേ​വി​ഡ് സ്നെ​ൽ, അ​ന്താ​രാ​ഷ്ര നൃ​ത്ത അ​ധ്യാ​പി​ക​യും സം​ഗീ​ത​ജ്ഞ​യു​മാ​യ ഇ​ൽ​ഡി​ക്കോ, വി​ന്നീ​സ് പ്ര​സി​ഡ​ന്‍റ് ഗേ ​ഫ്രേ​സ​ർ, ബ്ര​സീ​ലി​യ​ൻ ഗാ​യ​ക​ൻ കോ​സ്താ, ഫി​ലി​പ്പൈ​ൻ ഗാ​യി​ക ഡാ​നി​യ​ൽ, നെ​ത​ർ​ല​ൻ​ഡ് സം​ഗീ​ത​ജ്ഞ​രാ​യ പീ​റ്റ​ർ , ജെ​ഫ് എ​ന്നി​വ​ർ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന പ​രി​പാ​ടി​ക​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ക​ലാ​കാ​ര·ാ​രെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

Related News