Loading ...

Home National

അന്താരാഷ്‌ട്ര യാത്രകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി;അന്താരാഷ്‌ട്ര യാത്രകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.മാലി ദ്വീപില്‍ നിന്ന് ഇനി ഇന്ത്യയിലെത്താന്‍ വിസ ആവശ്യമില്ല. ഒക്ടോബര്‍ 15 മുതല്‍ മാലി ദ്വീപ് വിശജര്‍ക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മാലി ദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദാണ് ഇക്കാര്യം അറിയിച്ചത്. വിസരഹിത യാത്രയ്‌ക്കായി ഇന്ത്യയുടെ അനുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് മാലി ദ്വീപ്. ഇരു രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താനുള്ള അനുമതി നല്‍കിക്കൊണ്ട് മാലി ദ്വീപും ഇന്ത്യയും തമ്മില്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. 2018 ഡിസംബറിലാണ് ഇത് ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനം രൂക്ഷമായതോടെ അന്താരാഷ്‌ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയായിരുന്നു.

Related News