Loading ...

Home Kerala

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, സര്‍ക്കാര്‍ നോക്കുകുത്തിയായെന്ന്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ജാഗ്രതയോടെയുള്ള മേല്‍നോട്ടം ഉണ്ടായില്ലെന്നും സര്‍ക്കര്‍ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൃത്യമായി പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനിക്ക് പിഴ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു. എന്നാല്‍ വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി ദേവര്‍ അഹമ്മദ് കോവില്‍ രംഗത്തെത്തി . വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ മെല്ലെപോക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡും കാലാവസ്ഥയുമാണ് തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. പാറ ലഭിക്കാത്തത് പുലിമുട്ട് നിര്‍മ്മാണത്തിന് തടസമായെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാലാണ് തുറമുഖ നിര്‍മ്മാണം കമ്മിഷന്‍ ചെയ്യാതിരുന്നത്. പാറ എത്തിക്കുന്നതില്‍ കരാര്‍ കമ്ബനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News