Loading ...

Home USA

സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം 30ന്

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റി​ലു​ള്ള വി​വി​ധ കേ​ര​ള ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ച​ർ​ച്ച​സ് ഇ​ൻ സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 30ന് ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ റ​വ. പ്രി​ൻ​സ് വ​ർ​ഗീ​സ് മ​ഠ​ത്തി​ലേ​ട്ട് (ന്യൂ​ജേ​ഴ്സി പ്രി​ൻ​സ്റ്റ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി) മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്.

റ​വ.​ഫാ. സ​ജു ബി. ​ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്), സാ​മു​വേ​ൽ കോ​ശി (സെ​ക്ര​ട്ട​റി), തോ​മ​സ് തോ​മ​സ് പാ​ല​ത്ത​റ (ട്ര​ഷ​റ​ർ), ഡോ. ​തോ​മ​സ് കെ. ​ജോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ൻ ഈ​പ്പ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നൊ​ന്നം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ജ്വ​ല വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ജോ​സ് വ​ർ​ഗീ​സ്, റോ​ഷ​ൻ മാ​മ്മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ക്വ​യ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് സം​യു​ക്ത ആ​രാ​ധ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കും. റ​വ.​ഫാ. സോ​ജു തെ​ക്കി​നേ​ത്ത് (ബ്ല​സ്ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ൻ), റ​വ. റെ​നി കെ. ​ഏ​ബ്ര​ഹാം (മാ​ർ​ത്തോ​മാ ച​ർ​ച്ച്), റ​വ.​ഡോ. ജേ​ക്ക​ബ് ഡേ​വി​സ് (സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ), റ​വ.​ഫാ. ആ​ൻ​ഡ്രൂ ദാ​നി​യേ​ൽ (മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), റ​വ.​ഫാ. ടി.​എ. തോ​മ​സ് (സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), റ​വ.​ഫാ. ജോ​യി ജോ​ണ്‍ (മോ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), റ​വ.​ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ .സി (​സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), റ​വ. സാ​ജു ബി. ​ജോ​ണ്‍ (ത​ബോ​ർ മാ​ർ​ത്തോ​മാ ച​ർ​ച്ച്) എ​ന്നി​വ​ർ ആ​രാ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ വി​വി​ധ ഇ​ട​വ​ക​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​രോ​ൾ ഗാ​ന​ങ്ങ​ൾ, സ്കി​റ്റ് തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സ​ച്ചി​ൻ പ​ന​യി​ൽ ഗ്രാ​ഫി​ക്സ് നി​ർ​വ​ഹി​ക്കു​ന്നു.

പ​ര​സ്പ​ര ഐ​ക്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ആ​ഘോ​ഷ​ത്തി​ൽ ഏ​വ​രും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു റ​വ. സ​ജു ബി. ​ജോ​ണ്‍, സാ​മു​വേ​ൽ കോ​ശി, തോ​മ​സ് തോ​മ​സ് പാ​ല​ത്ത​റ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. സ​ജു ബി. ​ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്) 845 608 9875, സാ​മു​വേ​ൽ പി. ​കോ​ശി (സെ​ക്ര​ട്ട​റി) 917 829 1030, തോ​മ​സ് തോ​മ​സ് പാ​ല​ത്ത​റ (ട്ര​ഷ​റ​ർ) 917 499 8080, ഡോ. ​തോ​മ​സ് കെ. ​ജോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) 347 703 8959, അ​ല​ൻ ഈ​പ്പ​ൻ (ജോ. ​ട്ര​ഷ​റ​ർ) 718 619 3185, പൊ​ന്ന​ച്ച​ൻ ചാ​ക്കോ (718 687 7627), ആ​ഷ്ലി മ​ത്താ​യി (347 721 6397), ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് (917 854 3818), രാ​ജ​ൻ മാ​ത്യൂ​സ് (917 344 0589), സു​നി​ൽ ജോ​ർ​ജ് (917 710 7673) ബി​ജു ചെ​റി​യാ​ൻ (347 613 5758).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

Related News