Loading ...

Home Gulf

സുരക്ഷാമേഖലയില്‍ ഇന്ത്യ - ബഹ്‌റൈന്‍ സഹകരണം ദൃഡമാക്കും

മനാമ∙: സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ-ബഹ്‌റൈന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ സംവിധാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ സൈബര്‍ സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നീ വിഷയങ്ങളായിരുന്നു ചര്‍ച്ചയായത് . ഇന്ത്യന്‍ സംഘത്തെ ആഭ്യന്തരമന്ത്രാലയ ഇന്റണല്‍ സെക്യൂരിറ്റി ഡിവിഷന്‍ ജോ.സെക്രട്ടറി സുനില്‍ കുമാര്‍ ബണ്‍‌വാലും ബഹ്‌റൈന്‍ സംഘത്തെ പൊതുസുരക്ഷാ മേധാവി മേജര്‍ ജനറല്‍ താരീഖ് അല്‍ ഹസനുമാണ് നയിച്ചത്. ഇന്ത്യ-ബഹ്‌റൈന്‍ രാജ്യങ്ങള്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന സുഹൃദ്ത്തില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. ബഹ്‌റൈന്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ലഭിക്കുന്ന പരിഗണനയ്ക്ക് ഇന്ത്യന്‍ സംഘം ബഹ്‌റൈന്‍ അധികൃതര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. 2015ലാണ് ഇന്ത്യ- ബഹ്‌റൈന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി നിലവില്‍ വന്നത്.

Related News