Loading ...

Home International

യമനില്‍ ഗവര്‍ണര്‍ക്ക് നേരെ ബോംബാക്രമണം; 7 പേര്‍ കൊല്ലപ്പെട്ടു

ആദെന്‍: യമനിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബോംബാക്രമണത്തില്‍ ഏഴിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. യമന്റെ തെക്കന്‍ മേഖലയിലെ തുറമുഖ നഗരമായ ആദേനിലാണ് ഭീകരര്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയത്. ആദേന്‍ ഗവര്‍ണര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം ലക്ഷ്യമാക്കിയാണ് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ ഗവര്‍ണര്‍ അഹമ്മദ് ലാമാസ്, കൃഷി മന്ത്രി സലേം അല്‍ സുഖാര്‍ത്തി എന്നീ വിമത നേതാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഗവര്‍ണറുടെ മാദ്ധ്യമ സെക്രട്ടറി, ഫോട്ടോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, കൂടെ യാത്രചെയ്തിരുന്ന ഒരു വ്യക്തി, ഒരു കാല്‍നടയാത്രക്കാരന്‍, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയടക്കം മറ്റ് ആറു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. തെക്കന്‍ യമന്‍ നിയന്ത്രിക്കുന്ന സൗദി അറേബ്യയുടെ പിന്തുണയുള്ള വിമത സര്‍ക്കറിന്റെ നേതാവാണ് ലാമാസ്. അല്‍ സുഖാര്‍ത്തി യു.എ.ഇ പിന്തുണയ്‌ക്കുന്ന വിമതവിഭാഗത്തിന്റെ നേതാവാണ്.

Related News