Loading ...

Home International

ഐ.എസിനെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ട്, അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന്‌ താലിബാന്‍


കബൂള്‍: അഫ്ഗാനിലെ ഭീകരരെ നിലയ്‌ക്കുനിര്‍ത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും താലിബാന്‍. അഫ്ഗാന്‍ കേന്ദ്രീകരിക്കുന്ന ഐ.എസും അല്‍ഖ്വയ്ദയ്‌ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെതിരെയാണ് താലിബാന്റെ പ്രസ്താവന.

'അഫ്ഗാനിലെ ദായേഷ് സംഘത്തെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കരുത്തുണ്ട്. ഭീകരരെ നിലയ്‌ക്കു നിര്‍ത്താന്‍ അമേരിക്കയുടെ സഹായം ആവശ്യമില്ല.' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

അമേരിക്കയുമായി ഭരണകാര്യത്തിലോ പ്രതിരോധ കാര്യത്തിലോ ഉടന്‍ ഒരു പങ്കാളിത്തമോ സഹകരണമോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അഫ്ഗാനിലെ ഭീകരരുടെ എല്ലാത്തരം ആക്രമണ ങ്ങളും നേരിടാന്‍ താലിബാന് സാധിക്കുമെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. സമീപ കാലത്ത് നിരവധി പേര്‍കൊല്ലപ്പെട്ട എല്ലാ ബോംബാക്രമണങ്ങളുടേയും ഉത്തരവാദിത്തം ഐ.എസ്.ഏറ്റെടുത്തിരുന്നു.

ഷിയാ മുസ്ലീംങ്ങളെ കേന്ദ്രീകരിച്ചാണ് ഐ.എസിന്റെ പ്രധാന ആക്രമണം നടക്കുന്നത്. കിഴക്കന്‍ അഫ്ഗാന്‍ മേഖലയില്‍ 2014 മുതല്‍ ഐ.എസ് സജീവമാണ്. ദോഹ സമാധാന കരാര്‍ സമയത്ത് അമേരിക്കയുമായുണ്ടാക്കിയ ഒരു ധാരണയും താലിബാന്‍ ഭരണം പിടിച്ച ശേഷം പാലിച്ചിട്ടില്ല. ഉയിഗുര്‍ മുസ്ലീം ഭീകരര്‍ അടക്കം പാകിസ്താന്‍ അതിര്‍ത്തിയായുള്ള ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ ഏഷ്യന്‍ മേഖലാ കേന്ദ്ര മേധാവി വില്‍സണ്‍ സെന്റര്‍ പറഞ്ഞു.

Related News