Loading ...

Home International

തായ്​വാന്‍-ചൈന സംഘര്‍ഷം രൂക്ഷം;തായ്​വാന്‍ ഏകീകരണം യാഥാര്‍ഥ്യമാക്കുമെന്ന് ചൈന

ബെയ്​ജിങ്​: തായ്​വാന്‍ ഏകീകരണം സാക്ഷാത്​കരിക്കുമെന്നു​ ചൈനീസ്​ പ്രസിഡന്‍റ്​ à´·à´¿ ജിന്‍പിങ്​. തായ്​വാന്‍-ചൈന സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്​ഥയിലാണ്​ ഷിയുടെ പ്രഖ്യാപനം. തായ്​വാനെ   à´¸àµˆà´¨à´¿à´• നടപടിയിലൂടെ​ ചൈനയോട്​ കൂട്ടിച്ചേര്‍ക്കില്ല.

സമാധാനപരമായിരിക്കും നടപടിയെന്നും à´·à´¿ വ്യക്തമാക്കി. ചൈനീസ്​ ജനതയുടെ മഹത്തായ പൈതൃകം വിഭജനം എതിര്‍ക്കുന്നതാണ്​. തായ്​വാന്റെ  സ്വയംഭരണം രാഷ്​ട്രത്തി​െന്‍റ പുനരുജ്ജീവനത്തിന്​ വെല്ലുവിളിയാണെന്നും ചൈനയില്‍ സിന്‍ഹായ്​ രാജവംശത്തിന്​ അന്ത്യം കുറിച്ച വിപ്ലവത്തിന്റെ  110ാം വാര്‍ഷികത്തോടനുബന്ധിച്ച്‌​ à´·à´¿ ഗ്രേറ്റ്​ഹാളില്‍ നടന്ന പ്രസംഗത്തിനിടെ സൂചിപ്പിച്ചു.

അടുത്തിടെ, തായ്​വാന്‍ വ്യോമമേഖലയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി പ്രകോപനം സൃഷ്​ടിച്ചതിനു പിന്നാലെയാണ്​ മുന്നറിയിപ്പുമായി ചൈനീസ്​ പ്രസിഡന്‍റ്​ രംഗത്തുവന്നത്​. എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും  സ്വന്തം രാജ്യത്തി​െന്‍റ ഭാവി തീരുമാനിക്കേണ്ടത്​ ജനങ്ങളാണ്​ എന്നുമാണ്​ തായ്​വാന്റെ  നിലപാട്​.

ചൈനയുമായുള്ള സംഘര്‍ഷം 40 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായിരിക്കയാണെന്ന്​ തായ്​വാന്‍ പ്രതിരോധമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സ്വയം à´­à´°à´£ രാഷ്​ട്രമായ തായ്​വാനെ സ്വന്തം ഭാഗമായാണ്​ ചൈന കാണുന്നത്​. 







Related News