Loading ...

Home International

ലബനോന്‍ പൂര്‍ണമായി ഇരുട്ടില്‍; വൈദ്യുതി ഉല്പാദനം നിര്‍ത്തി, ഇന്ധനം കിട്ടാനില്ല


ബെയ്‌റൂട്ട്: പശ്ചിമേഷ്യന്‍ രാജ്യമായ ലബനോന്‍ ദിവസങ്ങളായി ഇരുട്ടില്‍. ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുത ഉല്പാദ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായി തടസ്സപ്പെട്ടതാണ് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായത്. തലസ്ഥാന നഗരവും പ്രമുഖ വ്യാപാര വാണിജ്യ കേന്ദ്രവുമായ ബെയ്‌റൂട്ട് അടക്കം രണ്ട് ദിവസമായി ഇരുട്ടില്‍ തപ്പുകയാണ്. വലിയ പവര്‍ ഗ്രിഡുകളുടെ പ്രവര്‍ത്തനത്തിനായുള്ള ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം ഇല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് എല്ലാ വിദ്യുച്ഛക്തി നിലയങ്ങളും അടച്ചിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗര പ്രദേശങ്ങളിലുള്ളവര്‍ സ്വകാര്യ ജനറേറ്ററുകളെ ആശ്രയിക്കുമ്ബോള്‍ ഗ്രാമവാസികളുടെ സ്ഥിതി ദയനീയമാണെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. 3600 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്തിന് ആവശ്യമുള്ളത്. എന്നാല്‍ 3 മാസത്തോളമായി 700 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. രണ്ട് ദിവസമായി ഇതും പൂര്‍ണമായി നിലച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 2019 ല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണാധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ആഭ്യന്തര സംഘര്‍ഷങ്ങളും, രാഷ്‌ട്രീയ അസ്ഥിരതയും അഴിമതിയുമാണ് ലബനോനെ തകര്‍ത്തത്. കറന്‍സിയായ ലബനീസ് പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലാണ് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് സാധാരണക്കാര്‍. നിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ പലബാങ്കുകളും തകര്‍ന്നു. അതിനിടെ ലബനോനെ സഹിക്കുന്നതിനായി അയല്‍രാജ്യങ്ങലായ ഈജിപ്ത്,ജോര്‍ദാന്‍,സിറിയ തുടങ്ങിയവര്‍ രംഗത്തുവന്നിട്ടുണ്ട്. ഊര്‍ജ്ജ്വോല്പാദനത്തിനാവശ്യമായ ഗ്യാസ് നല്‍കാന്‍ തയ്യാറാണെന്ന് മൂന്ന് രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്.

Related News