Loading ...

Home International

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മോസ്കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 16 മരണം. റഷ്യയിലെ ടാറ്റര്‍സ്ഥാനില്‍ ഞായറാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 16 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. à´ªà´°à´¿à´•àµà´•àµ‡à´±àµà´±à´µà´°àµ† ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചെന്ന് സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ​ഗുരുതരമാണെന്ന് പ്രാദേശിക ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഒരു എയ്റോ ക്ലബിന്റെ ഉടമസ്ഥതയിലുള്ള ലെറ്റ് എല്‍ -410 ടര്‍ബോലെറ്റ് വിമാനമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related News