Loading ...

Home International

ചെര്‍ണോബില്‍ ആണവോര്‍ജ്ജ ദുരന്തം ; ജര്‍മനിയിലെ കൂണുകളില്‍ റേഡിയേഷന്‍ സാന്നിധ്യം

ആറ് വര്‍ഷങ്ങളായി ജര്‍മനിയില്‍ നിന്ന് ശേഖരിച്ച കാട്ടു കൂണുകളില്‍ 95 ശതമാനത്തിലും 1986 ലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ഫലമായുണ്ടായ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലുമായി വിദഗ്തര്‍ .എങ്കിലും നിയമാനുസൃതമായ പരിധിയ്ക്ക് അപ്പുറമില്ലെന്ന് ജര്‍മന്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ വെളിപ്പെടുത്തുന്നു . 74 കൂണ്‍ സാമ്ബിളുകളാണ് ഗവേഷകര്‍ പരിശോധനക്ക് വിധേയമാക്കിയത് . ചെര്‍ണോബില്‍ സ്‌ഫോടനത്തിന്റെ സ്വഭാവഗുണമുള്ള സീസിയം-137, സീസിയം 134 ഐസോടോപ്പുകളാണ് ജര്‍മനിയില്‍ കണ്ടെത്തിയത്. ജര്‍മനിയിലെ ഉപഭോക്തൃ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള ഫെഡറല്‍ ഓഫീസ് (ബിവിഎല്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്. സീസിയം എന്ന മൂലകത്തിന്റെ റേഡീയോ ആക്ടീവ് ഐസോടോപ്പുകളാണ് സീസിയം-137, സീസിയം 134 എന്നിവ. 1986 ഏപ്രില്‍ 26 ന് രാത്രിയാണ് ലോകത്തെ നടുക്കി ആണവോര്‍ജ്ജ ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെര്‍ണോബില്‍ ആണവദുരന്തം സംഭവിച്ചത്, ഇതിന്റെ റേഡിയേഷന്‍ 1300 കിലോമീറ്റര്‍ ദൂരത്തേക്ക് വ്യാപിക്കുകയും ആ പ്രദേശത്താകമാനം ആണവ കിരണങ്ങളാല്‍ വിഷമയമാവുകയും ചെയ്തു. റേഡിയേഷന്‍ മൂലം അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരാനും ഇത് കാരണമായി .

Related News