Loading ...

Home National

പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ഇന്ത്യ

പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ഇന്ത്യ.പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​ര്‍​ബി​ഐ, ഇ​ഡി, ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ട്. നി​കു​തി​യി​ള​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ലോ​ക​ത്തെ ഉ​ന്ന​ത​നേ​താ​ക്ക​ളും പ്ര​മു​ഖ വ്യ​ക്തി​ക​ളും ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത്. പാ​ന്‍​ഡോ​റ പേ​പ്പേ​ഴ്സ് എ​ന്ന പേ​രി​ലു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട് . ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കന്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച്‌ മുന്‍പ് പനാമ പേപ്പര്‍ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സാസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിന്‍ അടക്കമുള്ളവര്‍ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News