Loading ...

Home National

വെര്‍ച്വല്‍ വിചാരണയുമായി ഏറെകാലം മു​ന്നോ​ട്ടു പോ​കാ​നാ​കില്ല; സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: വെ​ര്‍​ച്വ​ല്‍ വി​ചാ​ര​ണ ശാ​ശ്വ​ത​മ​ല്ലെ​ന്നും കോ​ട​തി ഉ​ട​ന്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി. നിലവില്‍ നടന്നു വരുന്ന വെ​ര്‍​ച്വ​ല്‍ രീ​തി​യി​ലും നേ​രി​ട്ടു​മു​ള്ള രീ​തി​ക​ള്‍ ഇ​ട​ക​ല​ര്‍​ത്തി​യു​ള്ള വാ​ദം കേ​ള്‍​ക്ക​ലു​മാ​യി ഏ​റെ​ക്കാ​ലം മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, ബി.​ആ​ര്‍ ഗ​വാ​യി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
എന്നാല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് സൊ​സൈ​റ്റീ​സ് ഫോ​ര്‍ ഫാ​സ്റ്റ് ജ​സ്റ്റീ​സും ജൂ​ലി​യോ റി​ബേ​രി​യോ, ശൈ​ലേ​ഷ് ആ​ര്‍. ഗാ​ന്ധി എ​ന്നി​വ​രും ന​ല്‍​കി​യ ഹ​ര്‍​ജിയില്‍ വെ​ര്‍​ച്വ​ല്‍ കോ​ട​തി വി​ചാ​ര​ണ മൗ​ലി​ക അ​വ​കാ​ശ​മാ​ക്കി മാ​റ്റ​ണ​മെ​ന്നാണ് ആവശ്യപ്പെടുന്നത്. ഈ ഹര്‍ജി നാ​ലാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെന്നും കോ​ട​തി പ​റ​ഞ്ഞു.

Related News