Loading ...

Home National

ലഖിംപൂര്‍ കേസ്: കേന്ദ്രമന്ത്രിയുടെ മകന്‍ ഹാജരായി

ദില്ലി: ലഖിംപുര്‍ ഖേരി കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച്‌ പിന്‍വാതില്‍ വഴിയായിരുന്നു ക്രൈംബ്രാഞ്ച് ഓഫിസിലേക്ക്‌ആശിശ് എത്തിയത് . ആശിഷ് മിശ്രയെ ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം പറഞ്ഞു.കൂടാതെ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്

Related News